നിപ്പ വൈറസ്: രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതാണെന്ന് ആരോഗ്യമന്ത്രി

Posted on: June 1, 2018 2:33 pm | Last updated: June 1, 2018 at 8:17 pm
SHARE

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അയിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ആസ്‌ത്രേലിയന്‍ മരുന്നുകള്‍ പരീക്ഷിക്കാന്‍ വിദഗ്ധ സംഘം കേരളത്തിലെത്തും. മുന്‍കരുതലും ജാഗ്രതയും തുടരും. ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍, ജാഗ്രത പാലിക്കണം. ഡോക്ടര്‍മാരോ ജിവനക്കാരോ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പിന്നീട് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ്പ വൈസ് ബാധയെ തുടര്‍ന്ന് രണ്ട പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചുണ്ട്.