തൂത്തുക്കുടി വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം സര്‍ക്കാര്‍ വിശദമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Posted on: June 1, 2018 2:34 pm | Last updated: June 1, 2018 at 3:35 pm
SHARE

ചെന്നെ: തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പിന് ഇടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജൂണ്‍ ആറിനകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മെയ് 22,23 ദിവസങ്ങളില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ ജനകീയ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെടിവെപ്പിന് മുമ്പ് പോലീസ് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ദ്യക്‌സാക്ഷികള്‍ ആരോപിച്ചിരുന്നു. 13 പേര്‍ കൊല്ലപ്പെട്ടതിന് പിറകെ തിങ്കളാഴ്ച വേദാന്ത ഗ്രൂപ്പിന് കീഴിലുള്ള സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ കമ്പനി സ്ഥിരമായി അടച്ചുപൂട്ടാന്‍ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാര്‍ ഉത്തരവിട്ടു. കമ്പനിയുടെ രണ്ടാംഘട്ട വിപുലീകരണത്തിനുള്ള അനുമതി നേരത്തെ റദ്ദാക്കിയിരുന്നു. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമതിയുടെ നേത്യത്വത്തില്‍ നടക്കുന്ന സമരം നൂറാം ദിനത്തിലെത്തിയ ദിവസമാണ് പോലീസ് വെടിവെപ്പ് നടന്നത്.

പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പോലീസ് ഭാഷ്യം. പോലീസ് വാഹനത്തിന് മുകളിലിരുന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റേയും ക്രൂരമായി മര്‍ദിക്കുന്നതിന്റേയും ദ്യശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കമ്പനി അടച്ചുപൂട്ടാതെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മ്യതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here