Connect with us

Kerala

ആള് ശരിയല്ല; കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട്‌ മിസോറാമില്‍ പ്രതിഷേധം കനക്കുന്നു

Published

|

Last Updated

ഗുവാഹത്തി: ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം ശക്തമാകുന്നു. കുമ്മനം തീവ്രഹിന്ദുത്വ വാദിയാണെന്നും കേരളത്തില്‍ മതേതരത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയതെന്നും ആരോപിച്ച് പീപ്പിള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടനയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ഗവര്‍ണര്‍ നിയമനത്തിനെതിരെ സംഘടിക്കണണെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും എന്‍ജിഒ യൂനിയനുകളേയും സംഘടന സമീപിച്ചുകഴിഞ്ഞു.

മിസോറാമിലെ പ്രമുഖ പത്രങ്ങള്‍ പോലും കുമ്മനത്തോട് മിസോറാം വിടാന്‍ ആവശ്യപ്പെട്ടു എന്ന തരത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്യുന്നത്.
മിസോറാം പോസ്റ്റ് എന്ന പത്രത്തിന്റെ ഇന്നലെ ഇറങ്ങിയ എഡിഷനില്‍ കുമ്മത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാര്‍ത്ത ഒന്നാം പേജില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് എത്തിയിരിക്കുന്നത് തീവ്ര ഹിന്ദുനിലപാടുകാരനാണ്. കേരളത്തില്‍ കുമ്മനം നടത്തിയത് മതേതരത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ്. 1983ല്‍ നിലയ്ക്കലലില്‍ നടന്ന ഹിന്ദു- ക്രൈസ്തവ സംഘര്‍ഷത്തില്‍ കുമ്മനം കുറ്റാരോപിതനാണെന്നും റിപ്പോര്‍ട്ടുകളില്‍ കുറ്റപ്പെടുത്തുന്നു.

ഈ വര്‍ഷം അവസാനം മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചതിന് പിന്നില്‍ എന്നാണ് പീപ്പിള്‍സ് റെപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം സംഘടനയുടെ നിലപാട്. ക്രൈസ്തവവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്ന് സംഘടന ആവശ്യപ്പെടുന്നു.

---- facebook comment plugin here -----

Latest