Connect with us

Kerala

ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് വലുത്; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരന്‍.ചെങ്ങന്നൂരിലെ തോല്‍വി പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് സുധീരന്‍ പറഞ്ഞു. തോല്‍വിക്ക് കാരണം ഗ്രൂപ്പ് കളിയാണ്.
ഗ്രൂപ്പ് നേതാക്കള്‍ ശൈലിയില്‍ മാറ്റം വരുത്തണം. ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ മനസിലാക്കണം. അവര്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തണം. മുഴുവന്‍ ജനങ്ങളെയും ഒന്നിപ്പിച്ചു കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനെ കഴിയൂ. വര്‍ഗീയ രാഷ്ട്രീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തേണ്ടതുണ്ട്. ഈ വിശാല കാഴ്ചപ്പാടോട് കൂടിയാണ് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ല. അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ നേതൃനിരയിലേക്ക് പരിഗണിക്കാന്‍ തയ്യാറാകണം. അതേസമയം, പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടിതലത്തില്‍ അറിയിക്കുമെന്നും സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Latest