Connect with us

Kerala

നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്ന് മരുന്നെത്തിക്കും

Published

|

Last Updated

കോഴിക്കോട്: നിപ്പയെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്ന് മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫാവിപിറാവിര്‍ എന്ന മരുന്നാണ് എത്തിക്കുക. റിബാ വൈറിനേക്കാള്‍ ഫലപ്രദമാണ് ഈ മരുന്നെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അതേസമയം, ആസ്‌ത്രേയിലില്‍ നിന്നുള്ള ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി (എം 102.4) മരുന്നും ഇന്ന് എത്തുമെന്നാണ് അറിയുന്നത്. ഇന്നലത്തെ നിപ്പ വൈറസ് മരണത്തോടെ വൈറസ് ബാധയുടെ രണ്ടാം ഘട്ടം തുടങ്ങിയെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്.