തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

Posted on: June 1, 2018 12:11 pm | Last updated: June 1, 2018 at 12:11 pm

തിരൂര്‍: തിരൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയെ തലക്ക് കല്ല് കൊണ്ടടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. നിറമരുതൂര്‍ കാളാട് പത്തംപാട് സൈതലവി(50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉറങ്ങുന്നതിനിടെ വലിയ കല്ല് തലക്കിട്ട് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത് .

ഇന്നലെ രാത്രി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ കിടന്നതായിരുന്നു. കഴിഞ്ഞ ദിവസം ഈ പരിസരത്ത് കണ്ട മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചയാളാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. പോലീസ് സമീപത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.