ഷാനു ചാക്കോയെ ദുബൈയിലെ കമ്പനി പിരിച്ചുവിട്ടു

Posted on: June 1, 2018 12:02 pm | Last updated: June 1, 2018 at 12:02 pm

കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കെവിന്‍ പി ജോസഫ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയുടെ ദുബൈയിലെ ജോലി നഷ്ടമായി. ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്ന ഇയാളെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഷാനു ചാക്കോക്ക് വീട്ടിലേക്ക് പോകാന്‍ അടിയന്തിര ലീവ് അനുവിദിച്ചതില്‍ ഖേദിക്കുന്നുവെന്നും തിരിച്ചെത്തിയാല്‍ ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്നും കമ്പനിയുടമ വ്യക്താക്കി. സഹോദരി വീടുവിട്ടുപോയെന്നും പിതാവിന് സുഖമില്ലെന്നും കരഞ്ഞുപറഞ്ഞാണ് ഷാനു ലീവ് കരസ്ഥമാക്കിയത്.