Connect with us

Kerala

നിപ്പ: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചേക്കും

Published

|

Last Updated

കോഴിക്കോട്: ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാമോയെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയോട് അനുമതി തേടി. നിപ്പ ബാധിച്ച് കോഴിക്കോട് ജില്ലാ കോടതി സൂപ്രണ്ട് മരിച്ച സാഹചര്യത്തിലാണിത്. കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി പി മധുസൂദനന്‍ (55) ആണ് നിപ്പ ബാധിച്ച് മരിച്ചത്. നിപ്പ ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Latest