Connect with us

Kerala

തോക്കിന്‍മുനയില്‍ യുവതിക്ക് പീഡനം; പോത്ത് ഷാജി പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: വിതുരയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവേ വിതുര പോലീസാണ് ഇയാളെ പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ് ഇയാള്‍ പലതവണ ജയിലില്‍ കിടന്നിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ 28കാരിയാണ് പീഡനത്തിനിരയായത്. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ കാമുകിയുടെ വീട്ടില്‍ നിന്ന് തോക്ക് പൊലീസ് കണ്ടെടുത്തിരുന്നു.

Latest