Connect with us

Kerala

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: ചെങ്ങന്നൂരില്‍ നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. ചെങ്ങന്നൂരിലെ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സ്ഥാനാര്‍ഥി തന്നെ പറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചെങ്ങന്നൂരിലെ പ്രചാരണരംഗത്ത് പാകപ്പിഴകള്‍ സംഭവിച്ചതായി സ്ഥാനാര്‍ഥിക്കു തന്നെ ബോധ്യമായിട്ടുണ്ടെങ്കില്‍ അതിനെ ഗൗരവത്തോടെ കണ്ട് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് തിരുത്തലിന് തയ്യാറാകണം. കോണ്‍ഗ്രസ് സംഘടനസംവിധാനത്തിലോ മുന്നണി സംവിധാനത്തിന്റേയോ വീഴ്ചയുണ്ടെങ്കില്‍ അതും തിരുത്തപ്പെടണം. കേരള കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ ചെങ്ങന്നൂരില്‍ വോട്ടില്ലായിരിക്കാം. എന്നാല്‍ കെ.എം.മാണിയും കേരള കോണ്‍ഗ്രസും വന്നതോടെ യു.ഡി.എഫ് ഭദ്രമായെന്നും കുഞ്ഞാലിക്കുട്ടി സ്വകാര്യ ചാനലിനോട് പറഞ്ഞു.

---- facebook comment plugin here -----

Latest