Connect with us

Sports

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ഡി പരിചയം : അര്‍ജന്റീന, ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ

Published

|

Last Updated

രാജ്യം : അര്‍ജന്റീന

ഫിഫ റാങ്കിംഗ് : 5
ലോകകപ്പ് ഫൈനല്‍സ് : 16 തവണ
യോഗ്യതാ റൗണ്ട് : 13 തവണ
ആദ്യ ലോകകപ്പ് : 1930
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1978,1986 ചാമ്പ്യന്‍
ആദ്യ റൗണ്ട് : 16 തവണ
സെമി ഫൈനല്‍ : 5 തവണ
ഫൈനല്‍ : 5 തവണ
കിരീടം : 2 തവണ

കോച്ച് : ജോര്‍ജ് സംപോളി – 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ചിലി നോക്കൗട്ട് റൗണ്ടിലെത്തിയത് ജോര്‍ജ് സംപോളിയെന്ന പരിശീലകന്റെ മികവിലായിരുന്നു. തുടരെ ആക്രമിച്ചു കളിക്കുന്ന സംപോളി ശൈലിയുമായാണ് മെസിയുടെ അര്‍ജന്റീന റഷ്യയിലേക്ക് വരുന്നത്.

ആ ഗോള്‍ !
2017 ഒക്ടോബര്‍ 10
ഇക്വഡോര്‍ 1-3 അര്‍ജന്റീന

ലോകകപ്പ് യോഗ്യത നേടുമോ എന്നത് സംശയത്തില്‍ നില്‍ക്കുമ്പോള്‍, ഇക്വഡോറിനെതിരെ നിര്‍ണായക മത്സരത്തില്‍ ആദ്യ മിനുട്ടില്‍ പിറകിലാകുന്നു. തോറ്റാല്‍ കഥ കഴിഞ്ഞു. എന്നാല്‍, സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ അര്‍ജന്റീന ഇക്വഡോറിനെ വീഴ്ത്തി യോഗ്യത ഉറപ്പാക്കി. ഇതില്‍ ഡിഫന്‍ഡര്‍മാരെ സോളോയിലൂടെ കീഴടക്കി നേടിയ ഗോള്‍ ശ്രദ്ധേയം.

നക്ഷത്ര താരം : ലയണല്‍ മെസി – ലോകഫുട്‌ബോളിലെ ഇതിഹാസം. അഞ്ച് തവണ ഫിഫ ലോകഫുട്‌ബോള്‍ പട്ടം കരസ്ഥമാക്കി. അര്‍ജന്റീനയുടെ ക്യാപ്റ്റന്‍. ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം. നാലാം ലോകകപ്പിന് ബൂട്ടു കെട്ടുന്നു.

രാജ്യം : ഐസ്‌ലാന്‍ഡ്

ഫിഫ റാങ്കിംഗ് : 22
ലോകകപ്പ് ഫൈനല്‍സ് : 0 തവണ
യോഗ്യതാ റൗണ്ട് : 13 തവണ
ആദ്യ ലോകകപ്പ് : 2018
അവസാന ലോകകപ്പ് : –
മികച്ച പ്രകടനം : –
ആദ്യ റൗണ്ട് : 0
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : ഹെയ്മിര്‍ ഹാല്‍ഗ്രിംസന്‍ – ഐസ് ലാന്‍ഡിന്റെ അത്ഭുതകരമായ ഉയിര്‍പ്പിന് പിറകില്‍ ഹാല്‍ഗ്രിംസനാണ്. യുവേഫ യൂറോ കപ്പില്‍ ലാര്‍സ് ലാജര്‍ബാക്കും ഹാല്‍ഗ്രിംസനും ചേര്‍ന്നായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹാല്‍ഗ്രിംസന്‍ ഒറ്റക്കായിരുന്നു തന്ത്രം മെനഞ്ഞത്. ലോകകപ്പ് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാഷ്ട്രം ഐസ് ലാന്‍ഡാണ്.

ആ ഗോള്‍ !
2017 ഒക്ടോബര്‍ 7
ഐസ്‌ലാന്‍ഡ് 2-0 കൊസോവോ

യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ കൊസോവയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. പ്രതിഭാധനനായ ഗില്‍ഫി സിഗുഡ്‌സനായിരുന്നു കൊസോവയെ വിറപ്പിച്ചത്. സോളോ ഗോള്‍ നേടി സിഗുഡ്‌സന്‍ താരമായി

നക്ഷത്ര താരം : ഗില്‍ഫി സിഗുഡ്‌സന്‍ – മധ്യനിരയിലെ പ്ലേമേക്കിംഗ് മികവാണ് സിഗുഡ്‌സനെ ഹീറോയാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷവും ഐസ്‌ലാന്‍ഡിന്റെ ബെസ്റ്റ് പ്ലെയര്‍ പുലസ്‌കാരം ഗില്‍ഫി സിഗുഡ്‌സനാണ് നേടിയത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകള്‍ നേടിയ സിഗുഡ്‌സന്‍ അതിലേറെ ഗോളുകള്‍ക്ക് വഴിയൊരുക്കി.

രാജ്യം : ക്രോയേഷ്യ

ഫിഫ റാങ്കിംഗ് : 18
ലോകകപ്പ് ഫൈനല്‍സ് : 4 തവണ
യോഗ്യതാ റൗണ്ട് : 6 തവണ
ആദ്യ ലോകകപ്പ് : 1998
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1998 മൂന്നാം സ്ഥാനം
ആദ്യ റൗണ്ട് : 4
സെമി ഫൈനല്‍ : 1
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : സ്ലാകോ ഡാലിച് – 2017 ഒക്ടോബറിലാണ് സ്ലാകോ ഡാലിച് ക്രൊയേഷ്യയുടെ പരിശീലകനായി സ്ഥാനമേറ്റത്. ബാള്‍ക്കന്‍ രാഷ്ട്രത്തെ യോഗ്യതാ റൗണ്ടിലൂടെ പ്ലേ ഓഫിലെത്തിച്ചു. യു എ ഇ ക്ലബ്ബ് അല്‍ ഐനിനെ 2016 എ എഫ് സി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചത് പ്രധാന നേട്ടം.

ആ ഗോള്‍ !
2017 നവംബര്‍ 9
ക്രൊയേഷ്യ 4-1 ഗ്രീസ്

യൂറോപ്യന്‍ മേഖലാ പ്ലേ ഓഫില്‍ ഗ്രീസിനെതിരെ ക്രൊയേഷ്യക്ക് വ്യക്തമായ ആധിപത്യം ഉറപ്പാക്കിയത് വലങ്കാലു കൊണ്ട് മാജിക്കൊരുക്കുന്ന നികോല കാലിനിചാണ്. റഷ്യയില്‍ ക്രോട്ടിന്റെ പ്രതീക്ഷയും കാലിനിചിന്റെ കാലുകളിലാണ്.

നക്ഷത്ര താരം : ലൂക മോഡ്രിച്– മധ്യനിരയിലെ കൊള്ളിയാനാണ് ലൂക മോഡ്രിച്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പറിനായി തിളങ്ങിയ മോഡ്രിച് സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡിന്റെ വജ്രായുധമായത് ചരിത്രം. റയലിനൊപ്പം മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് ജേതാവായി.

രാജ്യം : നൈജീരിയ

ഫിഫ റാങ്കിംഗ് : 47
ലോകകപ്പ് ഫൈനല്‍സ് : 5 തവണ
യോഗ്യതാ റൗണ്ട് : 13 തവണ
ആദ്യ ലോകകപ്പ് : 1994
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1994,1998,2014 പ്രീക്വാര്‍ട്ടര്‍
ആദ്യ റൗണ്ട് : 5
സെമി ഫൈനല്‍ : 0
ഫൈനല്‍ : 0
കിരീടം : 0

കോച്ച് : ഗെര്‍നോട് റോര്‍ – ആഫ്രിക്കയിലെ പരിചയ സമ്പന്നനായ പരിശീലകന്‍. ഗാബോണ്‍, നൈജര്‍, ബുര്‍കിന ഫാസോ എന്നീ ആഫ്രിക്കന്‍ ടീമുകളുടെ കോച്ചായിരുന്നു ഈ ജര്‍മന്‍കാരന്‍. റഷ്യ ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യം നൈജീരിയയാണ്.

ആ ഗോള്‍ !
2017 ഒക്ടോബര്‍ 7
നൈജീരിയ 1-0 സാംബിയ
യോഗ്യതാ റൗണ്ടില്‍ നൈജീരിയക്ക് ഏറെ നിര്‍ണായകമായ ഗോള്‍ ഈ മത്സരത്തില്‍ പിറന്നു.

നക്ഷത്ര താരം : ജോണ്‍ ഒബി മിഖേല്‍– നൈജീരിയയുടെ ക്യാപ്റ്റന്‍. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ഇന്നും മിഖേലിന്റെ കളിമികവ് കുറഞ്ഞിട്ടില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇത് പ്രകടമായി. ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ താരമാണ് മിഖേല്‍.