ഡെന്മാര്‍ക്കില്‍ മുഖം മുഴുവന്‍ മറക്കുന്ന വസ്ത്രത്തിന് വിലക്ക്

Posted on: June 1, 2018 6:05 am | Last updated: May 31, 2018 at 10:36 pm
SHARE

കോപന്‍ഹേഗന്‍: ഡെന്മാര്‍ക്കില്‍ മുസ്‌ലിം സ്ത്രീകള്‍ മുഖം മുഴുവന്‍ മറക്കുന്ന രീതിയിലുള്ള വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി.

യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളായ ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലാന്‍ഡിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിലവില്‍ മുഖം മുഴുവന്‍ മറക്കുന്ന വസ്ത്രത്തിന് വിലക്കുണ്ട്. 30നെതിരെ 75 വോട്ടുകള്‍ക്കാണ് ഡെന്‍മാര്‍ക്ക് പാര്‍ലിമെന്റ് ഈ നിയമം പാസ്സാക്കിയത്.