അലൂമിനിയത്തിനും സ്റ്റീലിനും അമേരിക്ക അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി

ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
Posted on: June 1, 2018 6:03 am | Last updated: May 31, 2018 at 10:28 pm
SHARE

വാഷിംഗ്ടണ്‍: അലൂമിനിയത്തിനും സ്റ്റീലിനും അധിക ഇറക്കുമതി തീരുറവ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണെന്ന് വീണ്ടും അമേരിക്ക. കാനഡ, മെക്‌സിക്കോ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവക്കാണ് അധിക ഇറക്കുമതി തീരുറവ ഏര്‍പ്പെടുത്തുന്നത്. ഈ വിഷയത്തില്‍ അമേരിക്ക പല രാജ്യങ്ങളുമായും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നും സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുകയാണെന്നും കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ഭാഗത്തുകൂടെ കാനഡയുമായും മെക്‌സിക്കോയുമായും മറ്റൊരു ഭാഗത്തിലൂടെ ഇ യുവുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ നീക്കത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ നീക്കം ആഗോളതലത്തില്‍ വലിയ വ്യാപാര യുദ്ധത്തിലേക്ക് വഴിയൊരുക്കിയേക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here