Connect with us

National

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 83.01% വിജയം

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനം പേര്‍ വിജയിച്ചു. ഗാസിയാബാദ് സ്വദേശിനി മേഘ്‌ന ശ്രീവസ്തവക്കാണ് ഒന്നാം റാങ്ക്. 500ല്‍ 499 മാര്‍ക്കാണ് മേഘ്‌ന നേടിയത്.

തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി മേഘലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 97.32 ശതമാനവും ചെന്നൈയില്‍ 93.87 ശതമാനവും ഡല്‍ഹിയില്‍ 89 ശതമാനം പേരും വിജയിച്ചു. 11,86,306 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.