Connect with us

Sports

രണ്ട് രാജ്യങ്ങള്‍ക്ക് കളിച്ച എഡ് ജോയ്‌സ് വിരമിച്ചു

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കായി രാജ്യാന്തര ക്രിക്കറ്റ് കളിച്ച എഡ് ജോയ്‌സ് വിരമിച്ചു. 2006 മുതല്‍ 2007 വരെ ഇംഗ്ലണ്ട് താരമായിരുന്ന എഡ് ജോയ്‌സ് പിന്നീട് അയര്‍ലന്‍ഡിലേക്ക് ചുവട് മാറ്റി.

ഐറിഷ് ടീമിന് വേണ്ടി ഈ മാസം പാക്കിസ്ഥാനെതിരെ എഡ് ജോയ്‌സ് അരങ്ങേറ്റം നടത്തിയിരുന്നു. 78 ഏകദിന മത്സരങ്ങളും പതിനെട്ട് ട്വന്റി20 മത്സരങ്ങളുമാണ് എഡ് ജോയ്‌സിന്റെ കരിയറിലുള്ളത്.

അയര്‍ലന്‍ഡിന്റെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാവുകയാണ് എഡ് ജോയ്‌സിന്റെ ലക്ഷ്യം. അയര്‍ലന്‍ഡ് ടീമിന്റെ ബാറ്റിംഗ് കോച്ചായി എഡ് ജോയ്‌സിനെ കാണാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത പത്ത് താരങ്ങളില്‍ ഒരാളായ എഡ് ജോയ്‌സ് രണ്ട് രാജ്യങ്ങള്‍ക്കായി ടി20 കളിച്ച ആദ്യ താരമാണ്. ഇംഗ്ലണ്ടിനായി രണ്ട് ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ശ്രീലങ്കക്കും ആസ്‌ത്രേലിയക്കുമെതിരെയായിരുന്നു ഇത്.

അയര്‍ലന്‍ഡിനായി 61 ഏകദിന മത്സരങ്ങളില്‍ നിന്ന് 2151 റണ്‍സാണ് ജോയ്‌സ് നേടിയത്. 2016 ല്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 160 ആണ് കരിയര്‍ ബെസ്റ്റ് ഇന്നിംഗ്‌സ്. ഇംഗ്ലണ്ടിനായി 17 ഏകദിന മത്സരങ്ങള്‍ കളിച്ച എഡ് ജോയ്‌സ് 471 റണ്‍സ് നേടി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അനായാസം റണ്‍സടിച്ച് കൂട്ടിയ എഡ് ജോയ്‌സ് മാരിലെബോന്‍ ക്രിക്കറ്റ് ക്ലബ്ബ്, മിഡില്‍സെക്‌സ്, സസെക്‌സ് ടീമുകള്‍ക്കായി കൗണ്ടിയിലും തിളങ്ങി. 255 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 47.95 ശരാശരിയില്‍ 18461 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇതില്‍ 47 സെഞ്ച്വറികളും ഉള്‍പ്പെടുന്നു.

Latest