അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരം; ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി

Posted on: May 21, 2018 8:34 pm | Last updated: May 21, 2018 at 8:34 pm

ദുബൈ: 22-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത് കോഴിക്കോട് എരിഞ്ഞിക്കല്‍ സ്വദേശി ഹാഫിള് റോഷന്‍ അഹ്മദ്. ഒറ്റപ്പാലം കോതകുര്‍ശ്ശി അബ്ദുല്ല ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയാണ് മത്സരാര്‍ഥി. ഒന്നര വര്‍ഷം കൊണ്ടാണ് റോഷന്‍ അഹ്മദ് ഖുര്‍ആന്‍ മനഃപഠമാക്കിയത്.

ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഹാഫിള് റോഷന്‍ അഹ്മദിന് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി ഇബ്‌റാഹീമും അബ്ദുല്ല അക്കാദമി സെക്രട്ടറി ഡോ. പി ടി അബ്ദുര്‍റഹ്മാനും നൗഫലും ചേര്‍ന്ന് സ്വീകരി ച്ചു. റോഷന്‍ അഹ്മദിനൊപ്പം പിതാവ് ഷംസുദ്ദീനും കൂടെയുണ്ട്. മുംതാസാണ് മാതാവ്.