Connect with us

International

സെല്‍ഫിഭ്രമം: ഇന്ത്യന്‍ വിദ്യാര്‍ഥി ആസ്‌ത്രേലിയയില്‍ കടലില്‍വീണ് മരിച്ചു

Published

|

Last Updated

മെല്‍ബണ്‍:ആസ്‌ത്രേലിയയില്‍ പാറക്ക് മുകളില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ഇന്ത്യന്‍ വിദ്യാര്‍ഥി കടലില്‍ വീണ് മരിച്ചു. പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലെ പുരാതന തുറമുഖ പട്ടണമായ അല്‍ബനിയിലെ പ്രമുഖ ടൂറിസ്റ്റ് പോയന്റിലാണ് സംഭവം. 20കാരനായ അങ്കിത് ആണ് മരിച്ചത്.

സുഹ്യത്തുക്കള്‍ക്കൊപ്പം കടലോരത്തെ പാറക്ക് മുകളിലൂടെ ഓടുകയും ചാടുകയും ചെയ്ത അങ്കിത് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ 40മീറ്ററോളം ഉയരമുള്ള പാറയില്‍നിന്നും കടലില്‍ വീഴുകയായിരുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒരു മണിക്കൂറിന് ശേഷം അങ്കിതിന്റെ മ്യതദേഹം കണ്ടെടുത്തു.