ചെങ്ങന്നൂര്‍ ഭരണത്തിന്റെ വിലയിരുത്തലാകും; മാണി പിന്തുണച്ചില്ലെങ്കിലും ജയിക്കും: വിഎസ്

Posted on: May 20, 2018 12:28 pm | Last updated: May 20, 2018 at 1:22 pm

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കെഎം മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വിജയിക്കും. എല്‍.ഡി.എഫിനെ പരാജയപ്പെടുത്താനാണെങ്കില്‍ കെഎംമാണിയുടെ നീക്കമെങ്കില്‍ അതിനെ മറികടന്നും എല്‍എഡിഎഫ് വിജയിക്കും. എല്‍ഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാര്‍. മികച്ച ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ വിജയിക്കുമെന്നും വിഎസ് പറഞ്ഞു.