ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പത്രിക നല്‍കി

Posted on: May 9, 2018 1:24 pm | Last updated: May 9, 2018 at 3:21 pm

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ. എം വി സുരേഷ്‌കുമാറിന് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്.

രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷം എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് സജി ചെറിയാന്‍ പത്രിക സമര്‍പ്പിച്ചത്.

കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ളയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാജീവ് പള്ളത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.