വേമ്പനാട് കായലില്‍ യുവാവിനെ കാണാതായി

Posted on: May 7, 2018 2:26 pm | Last updated: May 7, 2018 at 2:40 pm

പൂച്ചാക്കല്‍: വേമ്പനാട് കായലില്‍ ചൂണ്ടയിടവെ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. ചേന്നാം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കറുകെവെളി സലിയുടെ മകന്‍ മനു(28)വിനെയാണ് കാണാതായ്ത്.

ഞായറാഴ്ച വൈകിട്ട് വേമ്പനാട് കായലില്‍ പള്ളിപ്പുറം മാട്ടേല്‍ തുരുത്തിന് സമീപമായിരുന്നു അപകടം . ശക്തമായ തിര(മോത)യില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. വിഥുന്‍ , ശ്യാം, വിഷ്ണു എന്നിവരെ മറ്റ് വള്ളക്കാരാണ് രക്ഷപ്പെടുത്തിയത്. കാണാതായ മനുവിനായി തിരച്ചില്‍ തുടരുകയാണ്.