ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്റെ വോട്ടും സ്വീകരിക്കും: കാനം

Posted on: May 4, 2018 2:11 pm | Last updated: May 4, 2018 at 3:39 pm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ല. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും എല്‍ഡിഎഫില്‍ നടന്നിട്ടില്ല. ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് ഇതുവരെ പറയാത്ത പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എം. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസാണ് മുഖ്യ എതിരാളി. ചെങ്ങന്നൂരിലെ ഫലം സര്‍ക്കാറിന്റെ തൊപ്പിയിലെ പൊന്‍തൂവലാകുമെന്നും കാനം കൊല്ലത്ത് പറഞ്ഞു. ആര്‍ എസ് എസിന്റേത് ഒഴികെ ചെങ്ങന്നൂരില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.