കര്‍ണാടകയില്‍ ബി ജെ പിയുടെ പരസ്യങ്ങള്‍ക്ക് വിലക്ക്

Posted on: April 28, 2018 3:18 pm | Last updated: April 29, 2018 at 9:19 am

ബംഗളുരു: കര്‍ണാടകയില്‍ അടുത്ത മാസം 12 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ ബി ജെ പി തയ്യാറാക്കിയ മൂന്ന് വീഡിയോ പരസ്യങ്ങള്‍ക്ക് വിലക്ക്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പരാതിയെത്തുടര്‍ന്ന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റിയാണ് പരസ്യത്തിന് വിലക്കേര്‍പ്പെടുത്തിയത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും മാധ്യമങ്ങളെ കമ്മറ്റി വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകും. ജനവിരുദ്ധ സര്‍ക്കാര്‍, പരാജയപ്പെട്ട സര്‍ക്കാര്‍, മൂന്ന് സൗഭാഗ്യങ്ങള്‍ എന്നീ പേരിലുള്ള പരസ്യങ്ങള്‍ക്കാണ് വിലക്ക്.