Connect with us

National

ജസ്റ്റിസ് കെ എം ജോസഫിന്റെ കാര്യത്തില്‍ പുന:പരിശോധനവേണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ശിപാര്‍ശ ചെയ്ത കൊളീജിയം നിര്‍ദേശത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. കെ എം ജോസഫിനേക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പരാതി. സുപ്രീം കോടതിയില്‍ കേരളത്തിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കേന്ദ്ര നിയമ മന്ത്രാലയം നിലപാടെടുക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ സുപ്രീം കോടതിയിലേക്ക് മടക്കി അയച്ചു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയേയും മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെയുമാണ് സുപ്രീം കോടതി ജഡ്ജിമാരായി കൊളീജിയം നിര്‍ദേശിച്ചത്. എന്നാല്‍ ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കുകയായിരുന്നു. ഇതിനെതിരെ കൊളീജിയം ജഡ്ജിമാരടക്കം പ്രതിഷേധസ്വരവുമായെത്തി.

പ്രശ്‌നപരിഹാരത്തിന് ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ദു മല്‍ഹോത്ര സ്ഥാനമേറ്റെടുക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകരും ആവശ്യപ്പെട്ടു.ഇതിനിടെയാണ് കെ എം ജോസഫിന്റെ കാര്യത്തില്‍ പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്രം കൊളീജിയത്തെ സമീപിച്ചിരിക്കുന്നത്.

Latest