ഉന്നാവോ പീഡനം: ബിജെപി എംഎല്‍എയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

Posted on: April 14, 2018 7:54 pm | Last updated: April 15, 2018 at 9:58 pm
SHARE

ലക്‌നോ: ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെ ലക്‌നോ കാടതി ഏഴ് ദിവസത്തേക്ക് സിബിഐ കസ്റ്റഡയില്‍ വിട്ടു. അലഹബാദ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇന്നലെയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും ജുഡീഷ്യറിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് കുല്‍ദീപ് സിംഗ് പിടിയിലായത്. കേസില്‍ മറ്റു പ്രതികളെ പിടികൂടിയിട്ടും കുല്‍ദീപ് സിംഗിനെ പിടികൂടാന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. ഒടുവില്‍ അലഹബാദ് ഹൈക്കോടതി ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് ലക്‌നൗവിലെ വസതിയില്‍ നിന്ന് സിബിഐ സംഘം ഇയാളെ കസ്റ്റഡിയില എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here