കത്‌വ പീഡനം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസ്

Posted on: April 13, 2018 6:06 pm | Last updated: April 13, 2018 at 6:06 pm

ന്യൂഡല്‍ഹി: കത് വയില്‍ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ട് വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കുകയും ചെയ്തു. കത് വ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍ അച്ചടിച്ചുവരികയും സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്.

പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ട സംഭവം ഭൗര്‍ഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് ഇത്തരം നടപടികള്‍ എന്നും ഇത് അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ജിറ്റ മിത്തല്‍, ജസ്റ്റിസ് സി ഹര്‍ി ശങ്കര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.