Connect with us

Malappuram

പ്രഥമ ശുശ്രൂഷക്കായി കെ എസ് ആര്‍ ടി സിയില്‍ മഅ്ദിന്‍ വൈസനിയം ഫസ്റ്റ് എയിഡ്

Published

|

Last Updated

മലപ്പുറം: അത്യാഹിതങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് വാഹനങ്ങളിലും പൊതുയിടങ്ങളിലും വീടുകളിലും അത്യാവശ്യമായ പ്രഥമ ശുശ്രൂഷാ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്ത് മഅ്ദിന്‍ അക്കാദമി. മഅ്ദിന്‍ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി ആരംഭിച്ച ആതുര സേവന സന്നദ്ധ സംരംഭമായ ഹോസ്പൈസിനു കീഴിലാണ് ഫസ്റ്റ് എയിഡ് കിറ്റുകള്‍ സ്ഥാപിക്കുന്നത്.

യാത്രക്കിടയിലും വീടുകളില്‍ നിന്നും അത്യാഹിതങ്ങള്‍ നേരിടുമ്പോള്‍ ആശുപത്രികളിലെത്തും വരെയുള്ള താല്‍ക്കാലിക ശമനത്തിനായി ഫസ്റ്റ് എയിഡുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അത്യാഹിതങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രഥമ സുശ്രൂഷാ സംവിധാനങ്ങള്‍ വേണ്ടത്ര രീതിയില്‍ ലഭ്യമാകാറില്ല. ഈ പശ്ചാത്തലത്തിലാണ് പ്രഥമ ശുശ്രൂഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ മഅ്ദിന്‍ ഹോസ്പൈസ് വൈസനിയത്തിന്റെ ഭാഗമായി ഇങ്ങനെയൊരു ദൗത്യവുമായി മുന്നിട്ടിറങ്ങിയത്.

വാഹനങ്ങളിലും വീടുകളിലും വിവിധ സ്ഥാപനങ്ങളിലുമായി ആയിരം ഫസ്റ്റ് എയിഡ് കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുന്നത്. മലപ്പുറം ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസുകളില്‍ ഫസ്റ്റ് എയിഡ് ബോക്സുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മലപ്പുറം ആര്‍ ടി ഒ. കെ സി മാണി നിര്‍വ്വഹിച്ചു. മഅ്ദിന്‍ അക്കാദമി സെക്രട്ടറി പരി മുഹമ്മദ് ഹാജി ഫസ്റ്റ് എയിഡ് ബോക്സുകള്‍ കൈമാറി. കെ എസ് ആര്‍ ടി സി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ പി രാധാകൃഷ്ണന്‍, ജില്ലാ വര്‍ക് ഷോപ്പ് ഡിപ്പോ എന്‍ജിനിയര്‍ സാബിത് എ പി, മഅ്ദിന്‍ ഹോസ്പൈസ് കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ വഹാബ് എരഞ്ഞിമാവ്, അലവി കോട്ടക്കല്‍, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.