Connect with us

Gulf

ഓണ്‍ലൈനിലുണ്ടായ തകരാര്‍ ടിക്കറ്റ് നമ്പര്‍ മാറ്റി; സുഹൃത്തുക്കള്‍ കോടിപതികളായി

Published

|

Last Updated

ദുബൈ: ഓണ്‍ലൈന്‍ സംവിധാനത്തിലുണ്ടായ തകരാര്‍ കൂട്ടുകാര്‍ക്ക് സമ്മാനിച്ചത് 10 ലക്ഷം യു എസ് ഡോളര്‍ (ആറര കോടിയോളം രൂപ). കഴിഞ്ഞ ദിവസം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പിലാണ് അവിചാരിതമായി കൂട്ടുകാര്‍ ഒന്നിച്ചെടുത്ത ടിക്കറ്റ് സമ്മാനത്തിനര്‍ഹമായത്. തങ്ങള്‍ക്കിഷ്ടപെട്ട നമ്പര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിനിടെ സാങ്കേതിക തകാരാര്‍ സംഭവിക്കുകയായിരുന്നു. ഇതിനു പകരമായി മറ്റൊരു നമ്പറിലുള്ള ടിക്കറ്റാണ് കൂട്ടുകാരായ പിന്റോ പോള്‍, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് കിട്ടിയത്. എന്നാല്‍ ഈ ടിക്കറ്റാകട്ടെ നറുക്കെടുപ്പില്‍ സമ്മാന തുക നേടികൊടുക്കുന്നതിന് ഇടയാക്കുകയായിരുന്നു.

കുട്ടിക്കാലം മുതല്‍ക്കെ സുഹൃത്തുക്കളായ ഇരുവരും, ടിക്കറ്റ് തുക പങ്ക് വെച്ചാണ് ഒടുക്കിയത്. ആദ്യം ഇഷ്ടപ്പെട്ട് ഒരു നമ്പര്‍ സെലക്ട് ചെയ്തിരുന്നു. അതേസമയം സാങ്കേതിക തകരാര്‍ മൂലം അത് പ്രിന്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം വട്ടം കിട്ടിയ നമ്പറില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നില്ല. എന്നാല്‍ സമ്മാനത്തുക അടിച്ചതായുള്ള വിവരവുമായി കോള്‍ വന്നപ്പോള്‍ അത് സുഹൃത്തുക്കള്‍ കളിയാക്കുന്നതായാണ് ആദ്യം കരുതിയത്. പിന്നീട് മറ്റുള്ള സുഹൃത്തുക്കളും ഓണ്‍ലൈനില്‍ വാര്‍ത്ത കണ്ടതോടെ തന്നെ അഭിനന്ദനമറിയിച്ചു സന്ദേശമയക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പിന്റോ പറയുന്നു.

തന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് ആശ്വാസമൊരുക്കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം നിക്ഷേപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്റോ എന്റെ സ്‌കൂള്‍ തലം മുതലുള്ള കളികൂട്ടുകാരനാണ്. മുന്‍പ് അഞ്ച് വട്ടം മറ്റു പലരുമായും സഹകരിച്ചു റാഫിള്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ പിന്റോയുമായി ആദ്യമായാണ് ഭാഗ്യ പരീക്ഷണം നടത്തുന്നതെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.

ഭാര്യയുടെ പിറന്നാള്‍ ദിനത്തിലാണ് സമ്മാനത്തുക അടിച്ച വാര്‍ത്തയെത്തുന്നത്. ഞങ്ങള്‍ക്കിത് ഇരട്ടി മധുരമായി. ജോലിയില്‍ തുടരാനാണ് താല്പര്യം. മാതാപിതാക്കളെ ദുബൈയില്‍ എത്തിക്കണം. കുറച്ചു കാലം അവരുമൊത്തു ദുബൈയില്‍ ജീവിക്കണമെന്ന് ഷാര്‍ജയില്‍ താമസിക്കുന്ന സെബാസ്റ്റ്യന്‍ പറഞ്ഞു.

Latest