നിലത്തിട്ട് ചവിട്ടി; ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് സഹോദരന്‍

Posted on: April 11, 2018 10:49 am | Last updated: April 11, 2018 at 8:17 pm

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദിച്ചിരുന്നതായി സഹോദരന്‍ സജിത്. തന്നെയും ശ്രീജിത്തിനെയും മാറിമാറി പോലീസുകാര്‍ മര്‍ദിച്ചു. വീട്ടിലും പോലീസ് വാഹനത്തിലും സ്‌റ്റേഷനിലും വെച്ചായിരുന്നു മര്‍ദനം. വരാപ്പുഴ എസ്‌ ഐയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം.

വീട്ടിലെത്തിയ മൂന്ന് പോലീസുകാരും സ്‌റ്റേഷനു പുറത്തുവച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദിച്ചുവെന്നും സജിത്ത് പറഞ്ഞു. പോലീസ് വാഹനത്തില്‍ നിലത്തിട്ട് ചവിട്ടി. ഇരിക്കാന്‍ സമ്മതിച്ചില്ല. മര്‍ദനമേറ്റ് ശ്രീജിത്ത് സ്‌റ്റേഷനില്‍ വെച്ച് നിലവിളിച്ചിരുന്നു. മര്‍ദനത്തില്‍ തളര്‍ന്ന ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയത് രണ്ട് ദിവസം കഴിഞ്ഞാണ്.

തനിക്കും ശ്രീജിത്തിന്റെ അതേ ഗതി വന്നേക്കാമെന്നും വാസുദേവന്റെ വീട് ആക്രമിച്ച സമയത്ത് താനും ശ്രീജിത്തും സ്ഥലത്തില്ലായിരുന്നുവെന്നും സജിത്ത് പറഞ്ഞു.