ഐ പി എല്‍ മത്സരങ്ങള്‍ക്ക് കേരളം വേദിയായേക്കും

Posted on: April 8, 2018 3:18 pm | Last updated: April 9, 2018 at 9:31 am

തിരുവനന്തപുരം: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ഐ പി എല്‍ പതിനൊന്നാം സീസണിലെ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കേരളത്തേയും പരിഗണിക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായേക്കുമെന്നാണ് സൂചന.

ഇത് സംബന്ധിച്ച് ബി സി സി ഐ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ആശയവിനിമയം നടത്തിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാന്‍ സമ്മതമാണെന്ന് ബി സി സിഐ അറിയിച്ചതായി കെ സി എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കാവേരി വിഷയത്തില്‍ പ്രതിഷേധമറിയിക്കാന്‍ ഐ പി എല്‍ വേദി ഉപയോഗിക്കണമെന്ന് നടന്‍ രജനീകാന്ത് ഇന്ന് പറഞ്ഞിരുന്നു.