റേഡിയോ ജോക്കിയുടെ കൊലപാതകം: എന്‍ജിനീയര്‍ അറസ്റ്റില്‍

Posted on: April 8, 2018 9:45 am | Last updated: April 8, 2018 at 2:22 pm

കായംകുളം: റേഡിയോ ജോക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. കായംകുളം സ്വദേശിയും എന്‍ജിനീയറുമായ യാസിന്‍ മുഹമ്മദാണ് അറസ്റ്റിലായത്.പ്രതികളെ ബംഗളുരുവിലേക്ക് കടത്തിയതും വാഹനം വഴിയരികില്‍ ഉപേക്ഷിച്ചതും യാസിനാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്ത ഖത്തര്‍ വ്യവസായി സത്താറിനായി പോലീസ് അന്വേഷണം തു
ടരുകയാണ്. പണം കൈമാറ്റത്തിന്റേയും മറ്റും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

അതേ സമയം ക്വട്ടേഷന്‍ സംഘത്തിലെ മൂന്നാമനും പിടിയിലായതായി സൂചനയുണ്ട്. രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ വിദേശത്തുനിന്നുമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായി രാജേഷിനുള്ള ബന്ധമാണ് കൊലക്ക് കാരണം. കൊല നടത്തിയ സംഘത്തില്‍ നാല് പേരുണ്ടായിരുന്നുവെന്നാണ് സാക്ഷി മൊഴി.