ബേങ്ക് കൊള്ളയടിക്കാന്‍ വ്യാജ മനുഷ്യബോംബ് വേഷം കെട്ടിയ യുവാവ് പിടിയില്‍

Posted on: April 6, 2018 3:52 pm | Last updated: April 6, 2018 at 7:26 pm

ന്യൂഡല്‍ഹി: സിനിമയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ബേങ്ക് കൊള്ളയടിക്കാന്‍ മനഷ്യബോംബ് വേഷം കെട്ടിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ബിജ്്‌നോര്‍ ജില്ലയിലാണ് സംഭവം.

എച്ച് ഡി എഫ് സി ബേങ്കിന്റെ ചന്ദ്രപുര്‍ ശാഖയിലെത്തിയ റോഹിതാഷ് എന്ന യുവാവ് മാനേജറുടെ മുറിയിലെത്തി ബേങ്കിലെ മുഴുവന്‍ പണവും ബാഗിലാക്കി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ ശരീരത്തില്‍ കെട്ടിവെച്ച ഇലക്ട്രോണിക് വസ്തു ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചു മാറ്റി കാണിച്ച് ബോംബെന്ന് പറഞ്ഞായിരുന്നു ഭീഷണി. എന്നാല്‍ ഇതില്‍ കുലുങ്ങാത്ത ബേങ്ക് മാനേജര്‍ അപായ മണി മുഴക്കിയതോടെ കവര്‍ച്ചക്കാരന്‍ പിടിയിലായി . പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത് ബോംബല്ലെന്നും ബോംബിന്റെ മാത്യകയിലുള്ള ഇലക്ടോണിക് സാധനങ്ങളാണെന്നും കണ്ടെത്തി.