പൊതുജന വൈ ഫൈ കേന്ദ്രങ്ങള്‍ക്കായുള്ള നടപടികള്‍ ട്രായി ലഘൂകരിക്കുന്നു

Posted on: April 6, 2018 2:29 pm | Last updated: April 6, 2018 at 7:25 pm

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജന വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ ട്രായി ലളിതമാക്കുന്നു. പൊതുജന വൈ ഫൈ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പദ്ധതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതിനൊപ്പം വ്യദ്ധര്‍ക്കുള്ള പബ്ലിക്ക് കോള്‍ ഓഫീസുകളും തുറക്കും.ഇവിടെ വൈ ഫൈ കണക്റ്റിവിറ്റി ലഭ്യമാക്കുകയും ചെയ്യു. ഇതിനൊപ്പം ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറക്കുകയും ചെയ്യും.

ഡജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് സേവനമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈ ഫൈ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.