തെലങ്കാനയില്‍ ട്രാക്ടര്‍ ട്രോളി കനാലിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചു

Posted on: April 6, 2018 10:05 am | Last updated: April 6, 2018 at 1:03 pm

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ ട്രോളി കനാലിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരില്‍ എല്ലാവരും സ്ത്രീ തൊഴിലാളികളാണ്. വാദിപട്‌ല ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.

30ഓളം തൊഴിലാളികളായിരുന്നു ട്രാക്ട്ര്‍ ട്രോളിയില്‍ സഞ്ചരിച്ചിരുന്നത്. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.