Connect with us

Gulf

കടലില്‍ മുങ്ങിയ ആറ് സ്ത്രീകളെ നേവല്‍ പട്രോള്‍ സംഘം രക്ഷപ്പെടുത്തി

Published

|

Last Updated

ദുബൈ: കടലില്‍ മുങ്ങിയ ആറ് സ്ത്രീകളെ നേവല്‍ പട്രോള്‍ സംഘം രക്ഷപ്പെടുത്തി. മംസാര്‍ ബീച്ചിലാണ് അപകടം. കടലില്‍ കുളിക്കാനിറങ്ങിയവരെ തിരമാലകള്‍ വലിച്ചു കൊണ്ടുപോകുന്നത് കണ്ട ഒരു സ്ത്രീ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൂന്നു കോളുകളാണ് ലഭിച്ചതെന്ന് ദുബൈ പോര്‍ട്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ബന്നായി പറഞ്ഞു. ദുബൈ പോര്‍ട്‌സ് പോലീസ് സ്റ്റേഷനിലെ സമുദ്ര സുരക്ഷാ വിഭാഗം മേധാവി ലെഫ്.

കേണല്‍ റാശിദ് സമി അല്‍ ആയെല്‍, രക്ഷാ വിഭാഗം മേധാവി ലെഫ്റ്റ് കേണല്‍ അലി അബ്ദുല്ല അല്‍ ഖസീബ് അല്‍ നഖ്ബി എന്നിവര്‍ മംസാര്‍ ബീച്ചിലെത്തി രക്ഷാ ദൗത്യത്തിന് മേല്‍നോട്ടം വഹിച്ചു. ദുബൈ നഗരസഭാ സുരക്ഷാ വിഭാഗവും രംഗത്തിറങ്ങിയിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ളതും ദ്രുതഗതിയിലുള്ളതും ആയ പ്രവര്‍ത്തനമാണ് സ്ത്രീകളെ രക്ഷപ്പെടുത്താന്‍ സഹായിച്ചത്. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അല്‍ നഖ്ബി പറഞ്ഞു. കടല്‍ക്കരയില്‍ ചുകപ്പ് പതാക കണ്ടാല്‍ കടലില്‍ ഇറങ്ങാനും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കാനും പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest