Connect with us

National

വാര്‍ത്താ ചാനല്‍ അവതാരക കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

Published

|

Last Updated

ഹൈദരാബാദ്: തെലുങ്ക് വാര്‍ത്താ ചാനല്‍ അവതാരക കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. വി-6 ചാനലിലെ അവതാരക രാധിക റെഡ്ഡിയാണ് (36) മരിച്ചത്. ഹൈദരാബാദ് മൂസപെട്ടിലെ ഇവരുടെ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍നിന്നും താഴേക്കു ചാടുകയായരുന്നു. ഞായറാഴ്ച രാത്രി 10.40 ന് ജോലികഴിഞ്ഞ് അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം.

തലച്ചോറാണ് തന്റെ ശത്രുവെന്ന് ഇവരുടെ ബാഗില്‍നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ പറയുന്നു. വിവാഹമോചിതയായി കഴിയുന്ന ഇവരുടെ 14 വയസ്സുള്ള മകന് ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest