ജേക്കബ്ബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Posted on: April 2, 2018 1:44 pm | Last updated: April 2, 2018 at 6:46 pm

ന്യൂഡല്‍ഹി:മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരെയുള്ള ഹൈക്കോടതിയുടെ കോടതിയലക്ഷ്യക്കേസിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ജേക്കബ്ബ് തോമസ് ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ലെന്നും ഹൈക്കോടതി ഇത്രയും തൊട്ടാവാടിയാകരുതെന്നും സുപ്രീം കോടതി പറഞ്ഞു. നിലവിലെ സംവിധാനങ്ങള്‍ മെച്ചപ്പെടമണമെന്ന് മാത്രമാണ് ജേക്കബ്ബ് തോമസ് പറഞ്ഞതെന്നും സുപ്രീം കോടതി വിശദമാക്കി.

ജഡ്ജിമാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഹൈക്കോടതി ജേക്കബ്ബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോയത്. ഇതിനെതിരെയാണ് ജേക്കബ്ബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചത്.