Connect with us

Gulf

താരമായി തന്മയ് ബക്ഷി

Published

|

Last Updated

ഷാര്‍ജ: ഇന്റര്‍നാഷണല്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഫോറത്തിലെ താരമായത് പതിനാലുകാരനായ തന്മയ് ബക്ഷി. ഇന്ത്യയില്‍ ജനിച്ച തന്മയ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധനാണ്.

അഞ്ചു വയസ്സുള്ളപ്പോള്‍ പ്രോഗ്രാമറായ പിതാവിനൊപ്പം കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ തുടങ്ങി. പതുക്കെ പ്രോഗ്രാമിങ്ങും. ഒന്‍പതാം വയസ്സില്‍ ആദ്യ ഐ ഫോണ്‍ ആപ്പ് പുറത്തിറക്കി. ഇപ്പോള്‍ ഐ ബി എമ്മില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ജോലി ചെയ്യുന്നു. 3000 വിദഗ്ധരും സാങ്കതികപ്രവര്‍ത്തകരും ഉള്‍പെടുന്ന സദസ്സിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെക്കുറിച്ച് ലളിതമായാണ് തന്മയ് വിവരിച്ചു കൊടുത്തത്.

ഇത് മൂന്നാം തവണയാണ് തന്മയ് യു എ ഇയിലെത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വേണ്ടി പ്രത്യേക വകുപ്പും മന്ത്രിയുമുള്ള രാജ്യത്തോട് പറഞ്ഞാല്‍ തീരാത്ത ഇഷ്ടമെന്ന് ഈ കൊച്ചു മിടുക്കന്‍ പറഞ്ഞു. യുവാക്കളിലെ വിഷാദരോഗം നേരത്തെ തിരിച്ചറിയാനുള്ള ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതിയാണ് തന്മയ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരിക്കലും മനുഷ്യര്‍ക്ക് പകരമാവാനല്ല. മറിച്ച് മനുഷ്യരില്‍ നിന്ന് ഏറ്റവും മികച്ചത് കണ്ടെത്താനാണെന്ന് പറഞ്ഞ് കൈയടി നേടിയാണ് തന്മയ് വേദി വിട്ടത്.

Latest