ജീവനക്കാര്‍ക്ക് വായിക്കാന്‍ ഒരു മണിക്കൂര്‍ സമയം

Posted on: March 31, 2018 10:19 pm | Last updated: March 31, 2018 at 10:19 pm
SHARE

അബുദാബി: വായന മാസാചരണത്തിന്റെ ഭാഗമായി ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ ഒരു മണിക്കൂര്‍ വായന നടപ്പാക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ്.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച യു എ ഇ ദേശീയ വായനാ സ്ട്രാറ്റജിയുടെ ഭാഗമായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ യു എ ഇയിലുടനീളം വായനാ മാസം ആചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസുമായി സഹകരിച്ചാണ് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വായന മണിക്കൂര്‍ പദ്ധതി ആരംഭിക്കുന്നതെന്ന് ഹ്യൂമന്‍ റിസോഴ്സ് വിഭാഗം അറിയിച്ചു. 2016ലാണ് യു എ ഇ വായനാ വര്‍ഷമായി ആചരിച്ചത്.
തൊഴില്‍ സ്ഥലത്തിന്റെ സാഹചര്യത്തിനും പ്രഫഷണല്‍, വ്യക്തിഗത വികസനത്തിനും പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ വായിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കും. വായനാ മാസത്തില്‍ ജോലി സ്ഥലത്ത് വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും അറബ് റീഡിങ് വെല്ലുവിളി പരിഹരിക്കാനും ജോലി സ്ഥലത്തെ വായന പദ്ധതി സഹായിക്കും.ദേശീയ വായന നിയമ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു നിശ്ചിത സമയം ദൈനംദിന പ്രവൃത്തികള്‍ക്കൊപ്പം വായനശീലം പ്രാവര്‍ത്തികമാക്കാനുള്ള പ്രോല്‍സാഹനവും നല്‍കും.

 

LEAVE A REPLY

Please enter your comment!
Please enter your name here