സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: മലയാളി വിദ്യാര്‍ഥി സുപ്രീം കോടതിയില്‍

Posted on: March 31, 2018 1:09 pm | Last updated: March 31, 2018 at 8:01 pm
SHARE


ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ഥി സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ന്യൂഡല്‍ഹിയിലെ ചോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥി റോഹന്‍ മാത്യുവാണ് ഹരജി നല്‍കിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി തുടരുകയാണ്. സി ബി എസ് ഇ ഓഫീസിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തിയാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധ സമരത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പത്താം ക്ലാസിലെ കണക്ക് പരീക്ഷ സംബന്ധിച്ച അവ്യക്തതയാണ് വിദ്യാര്‍ഥി പ്രതിഷേധം തുടരാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here