വീഡിയോകോണിന് ഐ സി ഐ സി ഐയുടെ വായ്പ: സി ബി ഐ അന്വേഷണം തുടങ്ങി

Posted on: March 31, 2018 10:20 am | Last updated: March 31, 2018 at 8:01 pm

ന്യൂഡല്‍ഹി: പുതുതലമുറ ബേങ്കായ ഐ സി ഐ സി ഐ 3,250 കോടി രൂപ വീഡിയോ കോണിന് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങി.

2012ല്‍ നല്‍കിയ വായ്പയില്‍ ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നാണ് ഒരാഴ്ച മുമ്പേ തുടക്കമിട്ട അന്വേഷണത്തില്‍ സി ബി ഐ പരിശോധിക്കുന്നത്. അതേ സമയം ഐ സി ഐ സി ഐ ബേങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ചന്ദാ കൊച്ചാര്‍ സംശയത്തിന്റെ നിഴലിലല്ലെന്ന് സി ബി ഐ പറഞ്ഞു.

ചന്ദാ കൊച്ചാറും ഭര്‍ത്താവും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമായാണ് വായ്പയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.