Connect with us

National

നയരേഖ ഇനി പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: സി പി എമ്മിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള രാഷ്ട്രീയ- സംഘടനാ കരട് റിപ്പോര്‍ട്ട് ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്. കഴിഞ്ഞ മാസം പോളിറ്റ്ബ്യൂറോ അംഗീകാരം നല്‍കിയ കരട് നയരേഖ കഴിഞ്ഞ മൂന്ന് ദിവസമായി കേന്ദ്ര കമ്മി ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസുമായി ഒരുവിധത്തലുമുള്ള രാഷ്ട്രീയ സഖ്യവും പാടില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരട്ട് അവതരിപ്പിച്ച പ്രമേയമാണ് 55 പേരുടെ പിന്തുണയോടെ ജനുവരില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി രൂപം നല്‍കിയിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണെമന്ന ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കരട് രാഷ്ട്രീയ നയരേഖ വോട്ടിനിട്ട് തള്ളിയാണ് പ്രകാശ് കാരാട്ടിന്റെ നയ രേഖക്ക് അംഗീകാരം നല്‍കിയിരുന്നത്. പ്രകാശ് കാരാട്ടിന് 55 യെച്ചൂരിക്ക് 31. വോട്ടുകളാണ് കൊക്കത്തിയിലെ കേന്ദ്ര കമ്മറ്റിയില്‍ ലഭിച്ചിരുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു. എന്നാല്‍, ഭേതഗതികളൊന്നും നിര്‍ദേശിച്ചിട്ടില്ല. ഇനി കരട് നയരേഖ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുയെന്നതാണ് അടുത്ത കടമ്പ.

അടുത്തമാസം 18 മുതല്‍ 22 വരെയാണ് ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം ആവശ്യമില്ലെന്നാണ് കരട് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ത്രിപുര തിരഞ്ഞെടുപ്പിന് ശേഷം പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ബി ജെ പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് സഹകരണവെന്ന നിലപാടിലേക്ക് എത്തിയിരുന്നു.

രാഷ്ട്രീയ നയരേഖ പാര്‍ട്ടി കോണ്‍ഗ്രസിലേക്കെത്തുമ്പോള്‍ ഭേദഗതികള്‍ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
കോണ്‍ഗ്രസ് മതേതര മാണെങ്കിലും വര്‍ഗീയ ശക്തികളോട് സ്ഥിരമായി പോരാടാന്‍ കഴിവില്ലെന്ന് തെളിഞ്ഞതായും അതേസമയം, ദേശീയ തലത്തില്‍ ഇടതു- മതേതര ജനാധിപത്യത്തെ ലക്ഷിപ്പെടുത്തുമെന്നും കരട് പ്രമേയം പറയുന്നത്.

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഇല്ലാതെ ജനാധിപത്യ മതേതര കക്ഷികളെ ഒരുമിപ്പിച്ച് ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും കരട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്ന് അവകാശപെടുന്നു.

ബി ജെ പിയെ പോലെതന്നെ കോണ്‍ഗ്രസും നവ ലിബറല്‍ നയങ്ങളെ പിന്തുടരുന്നവരാണ്. മാത്രമല്ല കോര്‍പറേറ്റുകളുടെയും മറ്റ് വന്‍കിടക്കാരുടേയും താത്പര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസും മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഗ്രസിന്റെ ജനസ്വാധീനം വ്യാപകമായി ഇടിഞ്ഞെന്നും കരട് രാഷ്രട്രീയ പ്രമേയം കുറ്റപ്പെടുത്തുന്നു. അതേസമയം, തന്നെ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടില്‍ ഊന്നിനിന്നു കൊണ്ടു തന്നെ പരമാവധി ബി ജെ പി വിരുദ്ധ വോട്ടുകള്‍ നേടിയെടുക്കാനാവുന്ന വിധം രാഷ്ീയ തന്ത്രങ്ങള്‍ സ്വീകരിക്കാമെന്നും രേഖയില്‍ പറയുന്നുണ്ട്.

രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ സി പി എമ്മിന്റെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കുകയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം വിശാലവും ശക്തവുമായ ഇടത് ഐക്യത്തിനും മുന്‍തൂക്കം നല്‍കും.

സംസ്ഥാനങ്ങളില്‍ ബി ജെ പിയുമായി കൂടിച്ചേരാന്‍ താത്പര്യമില്ലാത്ത പ്രാദേശി പാര്‍ട്ടികളെ ഒരുമിപ്പിച്ചു നിര്‍ത്തുമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ദേശീയ തലത്തില്‍ പ്രാദേശിക കക്ഷികളുമായും സഖ്യം പാടില്ല കരട് രേഖ പറയുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരേ പൊരുതാന്‍ അടിസ്ഥാന വിഭാഗങ്ങളില്‍പെട്ട ജനങ്ങളെ ശക്തരാക്കുകയാണു പ്രഥമ ലക്ഷ്യം. ഇത് രാഷ്ട്രീയ, തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ മുന്നില്‍ കണ്ടല്ല.
കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും നവ ലിബറല്‍ നയങ്ങളോടാണു സി പി എമ്മിന്റെ പോരാട്ടം. ഇതിനായി ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ ചെറുക്കാന്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപപ്പെടുത്തലാണ് പാര്‍ട്ടി നയമെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ ശ്ക്തമായ സമരങ്ങള്‍ ഉയരണമെന്നും ആഹ്വാനം ചെയ്യുന്നു.

ബി ജെ പിക്കെതിരെയുള്ള സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് സിതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി ജെ പിക്കെതിരെയുള്ള സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് സിതാറാം യെച്ചൂരി.

മൂന്ന് ദിവസമയി നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യെച്ചുരി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് ആദ്യം യെച്ചുരി പറഞ്ഞത്. തൊട്ടുപിന്നാലെ ഈ മണ്ഡലങ്ങളില്‍ ബി ജെ പി തോല്‍പ്പിക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് തിരുത്തുകായിയരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുമെന്നല്ല; ബി ജെ പിയെ പരാജയപ്പെടുത്തുന്നതിന് കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ഥികളുടെ പട്ടികക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി.