ബേപ്പൂരില്‍ തൊഴിലാളിക്ക് സൂര്യാതപമേറ്റു

Posted on: March 31, 2018 6:09 am | Last updated: March 30, 2018 at 11:49 pm

ബേപ്പൂര്‍: തൊഴിലാളിക്ക് സൂര്യാതപമേറ്റു. തോള്‍ ഭാഗം ഭാഗീകമായി പൊള്ളിയ നിലയില്‍ തൊഴിലാളി ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ബേപ്പൂര്‍ നമ്പ്യാര്‍ വീട്ടില്‍ രജീഷിനെ യാണ് (47) രണ്ട് കൈത്തണ്ടകളിലും മുഖത്തും സൂര്യാതപമേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്.
ആശാരി പണിക്കാരനാണ് രജീഷ് ബേപ്പൂര്‍ നടുവട്ടത്തെ തോണിച്ചിറ റോഡിലെ സ്വകാര്യ വസതിയില്‍ പണിക്കിടെ ഉച്ചഭക്ഷണം കഴിച്ചു തിരിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങിവരവെ രണ്ടരയോടെയാണ് സംഭവം. ഉടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും ബീച്ച് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
വഴിയിലൂടെ നടന്നു പോകവേ പെട്ടെന്ന് ശരീരത്തില്‍ തീ പടര്‍ന്നു പിടിച്ച പോലെയാണ് ഇദ്ദേഹത്തിന് അനുഭവപ്പെട്ടത്. സൂര്യാതപമേറ്റ ശരീരഭാഗങ്ങളില്‍ വലിയ കുമിളകള്‍ ഉടനെ പ്രത്യക്ഷപ്പെടുകയും ചെയ്തു.