തൊഴില്‍ വിസ; സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ മാറ്റമില്ല

Posted on: March 30, 2018 9:13 pm | Last updated: March 30, 2018 at 9:13 pm
SHARE

അബുദാബി: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ജോലി ലഭിക്കാന്‍ പോലീസില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് (പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്നു യു എ ഇ മനുഷ്യവിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം ആ വര്‍ത്തിച്ച് വ്യക്തമാക്കി. എന്തെങ്കിലും ഭേദഗതി വരുത്തുകയാണെങ്കില്‍ മാധ്യമങ്ങളിലൂടെ യഥാസമയം അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു. നിബന്ധനയില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കിയേക്കുമെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണു വിശദീകരണം.

കഴിഞ്ഞദിവസം ചിലര്‍ക്കു സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വീസ ലഭിച്ചതാണ് ഇതിനിടയാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here