Connect with us

Gulf

ചൂടിന്റെ വരവ്; തണുപ്പ് തേടി പക്ഷികള്‍ പറന്നകലുന്നു

Published

|

Last Updated

അജ്മാന്‍ ഉള്‍പ്രദേശത്തിലുള്ള പറവകളുടെ ഒരു സങ്കേതം

അജ്മാന്‍: രാജ്യത്ത് തണുത്ത കാലാവസ്ഥ മാറി ചൂടിലേക്ക് മാറാന്‍ തുടങ്ങിയതോടെ കടല്‍ തീരങ്ങളിലെ പറവകള്‍ ഗള്‍ഫിലെ ഉള്‍ഗ്രാമപ്രദേശത്തേക്ക് തണുപ്പ് തേടിയുള്ള യാത്ര തുടങ്ങി.

പകല്‍ സമയങ്ങളില്‍ വടക്കന്‍ കാറ്റിന്റെ സാന്നിധ്യമാണ് ചൂടിന്റെ കടന്നു വരവിനെ പ്രതിരോധിക്കുന്നത്. രാജ്യത്തെ കാലാവസ്ഥ നിര്‍ണയത്തില്‍ പ്രമുഖ സ്ഥാനം പൊടിക്കാറ്റിനുണ്ട്. ഈത്തപ്പനകളില്‍ കുലയിടുകയും പരാഗണം ആരംഭിച്ചതും വേനലിന്റെ വരവാണ് കുറിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചെങ്കിലും വാദികളില്‍ വേണ്ടത്ര വെള്ളമില്ല. വേനലില്‍ മഴ ലഭിക്കുന്ന പതിവുള്ളത് കൊണ്ട് കാര്‍ഷിക മേഖല വളരെ പ്രതീക്ഷയിലാണ്.

വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 30 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ദുബൈയിലും അബുദാബിയിലും അനുഭവപ്പെടുന്നത്.
റിപ്പോര്‍ട്ട്: റാഫി നരണിപ്പുഴ

Latest