Connect with us

National

പ്രതിപക്ഷം ഒപ്പുവെച്ചു: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നല്‍കുമെന്ന് സൂചന. മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിനെതിരെ നെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇംപീച്ച്‌മെന്റ് നീക്കവുമായി രംഗത്തെത്തിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങിയവര്‍ നോട്ടീസില്‍ ഒപ്പിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ സി പി, സി പി എം തുടങ്ങിയ പാര്‍ട്ടികളും ചീഫ് ജസ്റ്റിനെതിരായ നീക്കത്തെ പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ സി പി. എം പി മജീദ് മേമന്‍ നോട്ടീസില്‍ നേരത്തേ ഒപ്പിട്ടിരുന്നു.

ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആദ്യം മുതലേ പരസ്യമായി ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സി പി എം. കുറഞ്ഞത് 50 എം പിമാര്‍ ഒപ്പിട്ടിരിക്കണമെന്ന നിബന്ധനയുള്ളതിനാല്‍, കഴിയുന്നതും വേഗം ഒപ്പുശേഖരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ നടക്കുന്ന സ മ്മേളനത്തില്‍ തന്നെ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

സുപ്രീം കോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാല് ജഡ്ജിമാരാണ് പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള വിയോജിപ്പ് തുറന്നടിച്ചത്. ചെലമേശ്വറിന് പുറമെ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് പത്രസമ്മേളനം വിളിച്ചത്.

Latest