ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം വ്യാപിക്കുന്നു

Posted on: March 30, 2018 3:21 pm | Last updated: March 31, 2018 at 10:22 am

പാറ്റ്‌ന :ബീഹാറില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷം നവാദ മേഖലയിലേക്കും വ്യാപിച്ചു. നവാദ ബൈപാസിനടുത്തുള്ള ക്ഷേത്രത്തിന് നാശം വരുത്തിയെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ പ്രദേശത്തെ കടകള്‍ക്ക് തീവെക്കുകയായിരുന്നു.

അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാമനവമി ആഘോഷങ്ങളുടെ പേരിലുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് ഭാഗല്‍പുര്‍,ഔറംഗാബാദ്, സമസ്തിപുര്‍, നളന്ദ,മുംഗേര്‍ എന്നിവിടങ്ങളില്‍ കലാപം നടന്നിരുന്നു. അതേ സമയം വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതിന്റെ പേരില്‍ രണ്ട് ബി ജെ പി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.