ഇസിലില്‍ ചേര്‍ന്ന നാല് മലയാളികള്‍ സിറിയയില്‍ കൊല്ലപ്പെട്ടു

Posted on: March 30, 2018 2:56 pm | Last updated: March 31, 2018 at 11:29 am

തിരുവനന്തപുരം: ഇസിലില്‍ ചേര്‍ന്ന നാല് മലയാളികള്‍ സിറിയയില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

കാസര്‍കോട് പടന്ന സ്വദേശികളായ ഷിഹാസും ഭാര്യ അജ്മലയും കുഞ്ഞും ത്യക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദുമാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച് എന്‍ ഐ എയില്‍നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതായി ഡി ജി പി പറഞ്ഞു.