സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: കേന്ദ്രമന്ത്രി പ്രകാശ് ജവ്‌ദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ

Posted on: March 30, 2018 2:13 pm | Last updated: March 30, 2018 at 7:00 pm

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മന്ത്രിയുടെ വീടിനും സി ബി എസ് ഇ ഓഫീസിനും ഡല്‍ഹി പോലീസും ദ്രുതകര്‍മസേനയും ചേര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്

.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയുടെ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ 144 പ്രഖ്യാപിച്ച അറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.