കെ എസ് ആര്‍ ടി സിയിലെ നില്‍പ് യാത്ര: സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുന്നു

Posted on: March 30, 2018 10:58 am | Last updated: March 31, 2018 at 12:52 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ ആഢംബര ബസുകളില്‍ നിന്ന് യാത്രചെയ്യുന്നത് നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തുന്നു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി വിധിയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു.

ഉത്തരവ് നടപ്പാക്കിയാല്‍ കെ എസ് ആര്‍ ടി സിക്ക് ഉണ്ടാകുന്ന നഷ്ടം മാത്രം കണക്കാക്കിയല്ല ചട്ടം ഭേദഗതി ചെയ്യുന്നതെന്നും യാത്രക്കാരുടെ സൗകര്യംകൂടി പരിഗണിച്ചാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്സവ സീസണുകളും വേനലവധിക്കാലവും വന്ന് ചേര്‍ന്നതോടെ ബസുകളില്‍ നല്ല തിരക്കനുഭവപ്പെടും.

ഉത്തരവ് നടപ്പിലാക്കിയാല്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കാനാവില്ല. ഇത് മറികടക്കാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.