Connect with us

Kerala

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: നിലപാട് കടുപ്പിച്ച് തുഷാര്‍

Published

|

Last Updated

അടിമാലി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഘടക കക്ഷികളുടെ ആവശ്യം പരിഗണിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം തയ്യാറായില്ലെങ്കില്‍ മുന്നണി വിടുമെന്ന് സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. താനിപ്പോഴും എന്‍ ഡി എ കണ്‍വീനറാണെന്നും ബി ജെ പിയുമായുള്ള പ്രശ്‌നങ്ങള്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാനാകുമെന്ന വിശ്വാസമാണുള്ളതെന്നും അടിമാലിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍അദ്ദേഹം പറഞ്ഞു. എം പി സ്ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ ചില ബി ജെ പി നേതാക്കള്‍ ഉണ്ടാക്കിയ സൃഷ്ടിയാണതെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എ ഘടകകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങള്‍ എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണം. ഇത് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് എപ്പോള്‍ വേണമെങ്കിലും കിട്ടുമെന്നായിരുന്നു മറുപടി എന്നാല്‍, തനിക്ക് സ്ഥാനമാനങ്ങള്‍ ഒന്നും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന തലത്തില്‍ എന്‍ ഡി എ ശക്തമാക്കാന്‍ വേണ്ട നടപടികളുണ്ടാകണമെന്ന് ബി ജെ പി നേതത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എം കഴിഞ്ഞാല്‍ കേരളത്തില്‍ സഘടനാ പരമായി ഏറെ മുന്നില്‍ നില്‍ക്കുന്നതും ബി ഡി ജെ എസ് ആണെന്നും നാല് ജില്ലകളില്‍ മാത്രം വേരോട്ടമുള്ള ലീഗിനെക്കാളും ചുരുങ്ങിയ ജില്ല കലില്‍ മാത്രം കാണപ്പെടുന്ന കേരള കോണ്‍ഗ്രസിനെക്കാളും നിര്‍ണായക ശക്തിയാണ് ബി ഡി ജെ എസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 10 ശതമാനത്തിലേറെ വോട്ട് വര്‍ധന എന്‍ ഡി എക്ക് ഉണ്ടാക്കാനായിട്ടുണ്ട് അദ്ദേഹം പറഞ്ഞു എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി കെ ഡി രമേശ്, ജില്ലാ പ്രസിഡന്റ എം ബി ശീകുമാര്‍, അനില്‍ തറനിലം, പി രാജന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest